വന്ദേഭാരത് എക്സ്പ്രസിന് നേർക്ക് കല്ലേറ്…

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേർക്ക് വീണ്ടും കല്ലേറ്. അങ്കമാലി- ആലുവ ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി ട്രെയിനു നേർക്ക് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ലുകൾ തകർന്നു.സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി അന്വേഷണം തുടരുന്നു. വന്ദേഭാരത് എക്സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽ വെച്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് നേർക്ക് കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച് കല്ലേറുണ്ടായത്. ട്രെയിനിന്റെ സി3- കമ്പാർട്ടുമെൻറിന്റെ ജനലിലാണ് കല്ലേറുകൊണ്ടത്.



