തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ ഇഷ്ടിക വലിച്ചെറിഞ്ഞു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ ഇഷ്ടിക വലിച്ചെറിഞ്ഞു. തിരുവനന്തപുരം നോർത്ത്- മൈസൂർ എക്‌സ്പ്രസിന് നേരെയാണ് തിരുവനന്തപുരത്ത് അകത്തുമുറിക്കും വർക്കലയ്ക്കുമിടയിൽ വച്ച് ആക്രമണം ഉണ്ടായത്. കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ന് വൈകുന്നേരമാണ് സംഭവം.

തിരുവനന്തപുരം നോർത്തിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെ ജനറൽ കോച്ചിന്റെ ഭാഗത്താണ് ഇഷ്ടിക വന്ന് പതിച്ചത്. ഷട്ടർ പകുതി അടച്ച നിലയിൽ ആയിരുന്നതിനാൽ ഇഷ്ടിക ട്രെയിനിനുള്ളിൽ പതിച്ചില്ല. ഇടിയുടെ ആഘാതത്തിൽ ഇഷ്ടിക പൊടിഞ്ഞ് ഷട്ടറിന്റെ അടുത്തിരുന്ന സ്ത്രീയുടെ കണ്ണിൽ വീണു. മറ്റ് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button