തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്..കല്ലേറുണ്ടായത്…
തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്. ഇന്ന് വൈകിട്ട് 5 .15 ഓടെയാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും അകത്തുമുറി റെയിൽവേ സ്റ്റേഷനും ഇടയ്ക്ക് വെച്ച് ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്.തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ ആർക്കും പരിക്കേറ്റിട്ടില്ല.കടയ്ക്കാവൂർ പോലീസും ആർപിഎഫും സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്