പെട്രോൾ പമ്പിൽ മോഷണം നടത്തി…പിടിക്കപ്പെടാതിരിക്കാൻ ഹാർഡ് ഡിസ്‌കെന്ന് കരുതി എടുത്തത്…

തിരുവനന്തപുരം: പാളയത്ത് പെട്രോള്‍ പമ്പില്‍ മോഷണം. പമ്പില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ മോഷണം പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വാതില്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തിത്തുറന്നാണ് കള്ളന്‍ അകത്തുകടന്നത്. പിന്നീട് അലമാര കുത്തിത്തുറന്ന് പണമെടുക്കുകയായിരുന്നു.
മോഷണ ശേഷം ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോകാമെന്ന് കരുതിയ മോഷ്ടാവ് സിസിടിവി ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മുഖം മറച്ചിരുന്നില്ല. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് കരുതി ഇയാള്‍ കൊണ്ടുപോയത് മോഡമായിരുന്നു. പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് ഇത് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് പോവുകയായിരുന്നു. രണ്ട് ദിവസത്തെ കളക്ഷനായിരുന്നു പമ്പിൽ സൂക്ഷിച്ചിരുന്നതെന്ന് ജീവനക്കാരന്‍ .



