ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ റെക്കോര്‍ഡിട്ട് സ്റ്റീവ് സ്മിത്ത്…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ റെക്കോര്‍ഡിട്ട് സ്റ്റീവ് സ്മിത്ത്. ദക്ഷിണാഫ്രിക്കക്കെതിരെ 16-2 എന്ന സ്കോറിൽ ഓസ്ട്രേലിയ പതറുമ്പോള്‍ ക്രീസിലെത്തിയ സ്മിത്ത് 112 പന്തില്‍ 66 റണ്‍സെടുത്ത് പുറത്തായിരുന്നു.ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളില്‍ സ്മിത്ത് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു.

ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ സച്ചിന്‍റെ പേരില്‍ ആറും സ്മിത്തിന്‍റെ പേരില്‍ ഏഴും അര്‍ധസെഞ്ചുറികളാണുള്ളത്. എന്നാല്‍ ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടിയ താരം ഇപ്പോഴും വിരാട് കോലി തന്നെയാണ്. ഒമ്പത് അര്‍ധസെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്. 22 ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ നിന്നായി 51.20 ശരാശരിയില്‍1024 റണ്‍സും കോലി നേടിയിട്ടുണ്ട്.

Related Articles

Back to top button