പാലക്കാട് പി.സരിന് ചിഹ്നമായി..ചിഹ്നം എന്തെന്നോ?…

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിനു തിരഞ്ഞെടുപ്പ് ചിഹ്നമായി.മുൻപു ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന സരിനു ജോലിയുടെ ഭാഗമായുള്ള ഉപകരണം തന്നെയാണ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.സ്റ്റെതസ്കോപ് ആണ് സരിന്റെ ചിഹ്നം.. സിപിഎം ചിഹ്നത്തിൽ ഡമ്മിയായി നാമനിർദേശപത്രിക നൽകിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ പത്രിക പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു.

കഴിഞ്ഞദിവസം പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളിയിരുന്നു. 12 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് 2 അപരന്മാരുണ്ട്.

Related Articles

Back to top button