സംസ്ഥാന സ്കൂൾ കായികമേള; 236 പോയിന്റോടെ അത്ലറ്റിക്സ് കിരീടം മലപ്പുറത്തേക്ക്

സംസ്ഥാന സ്കൂൾ കായികമേളയിൽ 236 പോയിൻറുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിൻറിൻറെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിൻറെ കുതിപ്പായിരുന്നു. വടവന്നൂർ സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് 3 പോയിൻറിൻറെ ലീഡിലേക്കെത്തി. എന്നാൽ റിലേ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീട നേട്ടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റിൽ ഒരു മത്സരം കൂടി പൂർത്തിയാകാനുണ്ട്. എന്നാൽ ആ മത്സരഫലം എന്തായാലും മലപ്പുറത്തിൻറെ കിരീടനേട്ടത്തെ ബാധിക്കില്ല. പാലക്കാടിന് 205 പോയിൻറ് മാത്രമാണുള്ളത്. 2024 ൽ കൊച്ചിയിൽ 247 പോയിൻറുമായിട്ടാണ് മലപ്പുറം കിരീടം നേടിയത്.

Related Articles

Back to top button