സ്‌കൂൾ കലോത്സവം: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ, ആദ്യ ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത്. 130 പോയിന്റോടുകൂടിയാണ് ഇരു ജില്ലകളും ഒപ്പത്തിനൊപ്പം എത്തിയത്. 126 പോയിന്റുമായി തൃശൂർ ആണ് രണ്ടാം സ്ഥാനത്ത്.122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി.
121പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ് നേടി കൊല്ലം അഞ്ചാമതും എത്തി. കോട്ടയം 119, കാസർകോട് 117, എറണാകുളം 116, മലപ്പുറം 112, വയനാട് 107, പത്തനംതിട്ട മിടുക്കി 101 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നിലകൾ. മറ്റ് ജില്ലകളും പോര് മുറുക്കിയതോടെ തൃശൂർ കലോത്സവം അടിമുടി ആവേശം നിറഞ്ഞതാകുകയാണ്.
കലോത്സവം രണ്ടാംദിനത്തിൽ (ജനുവരി 15 )
വേദി ഒന്ന്- സൂര്യകാന്തി തേക്കിൻകാട് മൈതാനം എക്‌സിബിഷൻ ഗ്രൗണ്ട് 9.30ന് എച്ച് എസ് എസ് വിഭാഗം (ആൺ) ഭരതനാട്ട്യം, രണ്ട് ന് എച്ച് എസ് എസ് വിഭാഗം തിരുവാതിരക്കളി.
വേദി രണ്ട് -പാരിജാതം തേക്കിൻകാട് മൈതാനം സി എം എസ് സ്‌കൂൾ എതിർവശം 9.30ന് എച്ച് എസ് എസ് വിഭാഗം (പെൺ) നാടോടി നൃത്തം, രണ്ട്‌ന് എച്ച് എസ് വിഭാഗം ഒപ്പന,
വേദി മൂന്ന് -നീലക്കുറിഞ്ഞി തെക്കൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം 9.30 ന് എച്ച് എസ് വിഭാഗം മംഗലംകളി , 1:30ന് എച്ച് എസ് എസ് വിഭാഗം മംഗലം കളി.
വേദി നാല് -പവിഴമല്ലി ടൗൺഹാൾ 9:30 ന് എച്ച് എസ് വിഭാഗം (പെൺ ) മിമിക്രി, 11:30ന് (ആൺ )മിമിക്രി, 2 ന് എച്ച് എസ് എസ് വിഭാഗം ( പെൺ) മോഹിനിയാട്ടം.
വേദി അഞ്ച്- ശംഖുപുഷ്പം വിവേകോദയം ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ 9:30 ന് എച്ച് എസ് വിഭാഗം വട്ടപ്പാട്ട്, 2 ന് എച്ച് എസ് എസ് സ്‌കിറ്റ് (ഇംഗ്ലീഷ്).
വേദി ആറ് -ചെമ്പകം കേരള ബാങ്ക്,കോവിലകത്തുംപാടം 9:30 ന് എച്ച് എസ് എസ് വിഭാഗം ( പെൺ) ലളിതഗാനം, 11.30 ന് എച്ച് എസ് എസ് (ആൺ) ലളിതഗാനം, രണ്ട് ന് എച്ച് എസ് എസ് വിഭാഗം ദഫ്മുട്ട്.
വേദി ഏഴ് -മന്ദാരം സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ് 9:30 ന് എച്ച് എസ് വിഭാഗം ( പെൺ) കേരള നടനം, 2 ന് എച്ച് എസ് വിഭാഗം പൂരക്കളി.
വേദി എട്ട് -കനകാംബരം സാഹിത്യ അകാദമി ഹാൾ 9:30 ന് എച്ച് എസ് വിഭാഗം (ആൺ) തുള്ളൽ, 1:30 ന് എച്ച് എസ് എസ് വിഭാഗം (പെൺ) തുള്ളൽ.
വേദി ഒൻപത് -ഗുൽമോഹർ സെന്റ് ജോസഫ് സി ജി എച്ച് എസ് മിഷൻ ക്വാർട്ടേഴ്‌സ് 9.30 ന് എച്ച് എസ് വിഭാഗം കൂടിയാട്ടം (സംസ്‌കൃത കലോത്സവം)
വേദി പത്ത് -ചെമ്പരത്തി എം.ടി എച്ച് എസ് എസ് ചേലക്കോട്ടുക്കര 9:30 ന് എച്ച് എസ് എസ് കഥാപ്രസംഗം, 2 ന് എച്ച് എസ് വിഭാഗം ( പെൺ) കുച്ചുപ്പുടി.
വേദി 11 -കർണികാരം കാൽഡിയൻ സിറിയൻ എച്ച് എസ് എസ്. 9:30 ന് എച്ച് എസ് വിഭാഗം നാടകം.
വേദി 12 -നിത്യകല്ല്യാണി സി ജി എച്ച് എസ് എസ് സേക്രഡ് ഹാർട്ട് 9:30 ന് എച്ച് എസ് എസ് വിഭാഗം (ആൺ) കഥകളി സിംഗിൾ. 2 ന് എച്ച് എസ് എസ് വിഭാഗം കഥകളി ഗ്രൂപ്പ്.
വേദി 13- പനിനീർപ്പൂ ജവഹർ ബാലഭവൻ (സംസ്‌കൃത കലോത്സവം) 9:30 ന് എച്ച് എസ് വിഭാഗം ചമ്പുപ്രഭാഷണം, 2ന് എച്ച് എസ് വിഭാഗം പ്രഭാഷണം, 4 ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം സംസ്‌കൃതം (ജനറൽ)
വേദി 14 -നന്ത്യാർവട്ടം ഹോളി ഫാമിലി സി ജി എച്ച് എസ് എസ് 9:30 ന് എച്ച് എസ് എസ് വിഭാഗം മാർഗ്ഗംകളി, 2 ന് എച്ച് എസ് വിഭാഗം മാർഗ്ഗംകളി.
വേദി 15 -താമര ഹോളി ഫാമിലി സി ജി എച്ച് എസ് എസ്, 9:30 ന് എച്ച് എസ് എസ് വിഭാഗം ചെണ്ടമേളം, 2 ന് എച്ച് എസ് വിഭാഗം ചെണ്ട(തായമ്പക).
വേദി 16 -വാടാമല്ലി സി എം എസ് എച്ച് എസ് എസ് ഓപ്പൺ സ്റ്റേജ് (അറബിക് കലോത്സവം ) 9:30ന് അറബിക് സെമിനാർ, 2 ന് എച്ച് എസ് വിഭാഗം സംഘഗാനം, 4ന് എച്ച് എസ് കഥാപ്രസംഗം.
വേദി 17- മുല്ലപ്പൂവ് സി എം എസ് എച്ച് എസ് എസ് (അറബിക് കലോത്സവം ) 2 ന് എച്ച് എസ് വിഭാഗം ഉപന്യാസ രചന, 4 ന് എച്ച് എസ് വിഭാഗം കഥാരചന.
വേദി 18- ആമ്പൽപ്പൂവ് ഗവ.മോഡൽ ബോയ്‌സ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം മദ്ദളം, 12 ന് എച്ച് എസ് എസ് വിഭാഗം മൃദംഗം, 3 ന് എച്ച് എസ് വിഭാഗം മൃദംഗം / ഗഞ്ചിറ / ഘടം.
വേദി 19 -തുമ്പപ്പൂവ് ഗവ.എച്ച് എസ് എസ് മോഡൽ ബോയ്‌സ് 9:30 ന് എച്ച് എസ് വിഭാഗം ഹിന്ദി പ്രസംഗം, 12:30 ന് എച്ച് എസ് എസ് വിഭാഗം ഹിന്ദി പ്രസംഗം, 4 ന് എച്ച് എസ് വിഭാഗം പദ്യം ചൊല്ലൽ ഹിന്ദി.
വേദി 20 -കണ്ണാന്തളി സെന്റ് ക്ലയേഴ്‌സ് കോൺവെന്റ് ജി എച്ച് എസ് എസ്, 9:30 ന് എച്ച് എസ് പ്രസംഗം മലയാളം, 11:30 ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം മലയാളം. 2 ന് എച്ച് എസ് വിഭാഗം പദ്യം ചൊല്ലൽ മലയാളം, 4 ന് എച്ച് എസ് എസ് പദ്യം ചൊല്ലൽ മലയാളം.
വേദി 21- പിച്ചകപ്പൂ സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം ചിത്രരചന പെൻസിൽ, 12 ന് എച്ച് എസ് വിഭാഗം ചിത്രരചന ജലച്ചായം, 3 ന് എച്ച് എസ് വിഭാഗം ചിത്രരചന എണ്ണച്ചായം.
വേദി 22 -ജമന്തി സെന്റ്.തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് എസ് വിഭാഗം കഥാരചന മലയാളം, 12 ന് എച്ച് എസ് വിഭാഗം ഉപന്യാസരചന മലയാളം, 3 ന് എച്ച് എസ് എസ് ഉപന്യാസരചന മലയാളം,
വേദി 23 -തെച്ചിപ്പൂവ് സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം കഥാരചന ഇംഗ്ലീഷ്, 12 ന് എച്ച് എസ് എസ് കഥാരചന ഇംഗ്ലീഷ്, 3 ന് എച്ച് എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.
വേദി 24 -താഴമ്പൂ സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് 9:30 ന് എച്ച് എസ് വിഭാഗം കഥാരചന , 12 ന് എച്ച് എസ് വിഭാഗം കവിതാരചന സംസ്‌കൃതം, 3 ന് എച്ച് എസ് വിഭാഗം കവിതാരചന കന്നട.
വേദി 25 -ചെണ്ടുമല്ലി ഐ എം വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് ലാലൂർ 9:30 ന് എച്ച് എസ് വിഭാഗം ബാന്റ് മേളം.



