തൃണമൂലിന്‍റെ പേരിൽ കോടികൾ പിരിച്ച് അൻവർ.. മമതാ ബാനർജിക്ക്…

പി വി അൻവറിനെതിരെ തൃണമൂൽ സംസ്ഥാന നേതൃത്വം മമതാ ബാനർജിക്ക് പരാതി അയച്ചു. തൃണമൂലിൻ്റെ പേരിൽ അൻവർ പണം പിരിക്കുന്നുവെന്നാണ് പരാതി.പാർട്ടി ഭാരവാഹിത്വം വാഗ്ദാനം ചെയ്ത് കോടികൾ പിരിക്കുന്നു. അൻവറിനെ സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്തു നിന്ന് നീക്കണം എന്നും പരാതിയിൽ പറയുന്നു.തൃണമൂൽ ടിക്കറ്റിൽ രാജ്യസഭ എം പി ആകുമെന്നും അൻവർ പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ പരാമർശിക്കുന്നുണ്ട്. പി വി അൻവർ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണെന്നും അൻവറിന് യു ഡി എഫി ലേക്ക് പോകുന്നതിന് മുൻപുള്ള ഇടത്താവളം മാത്രമാണ് തൃണമൂൽ എന്നും സംസ്ഥാന നേതൃത്വം പറഞ്ഞു.

Related Articles

Back to top button