സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു…
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൻ്റെ ഫോൺ നമ്പർ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടു. ഇതേത്തുടർന്ന്, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മഴ മുന്നറിയിപ്പുകളും മറ്റു വിവരങ്ങളും അയക്കുവാനും സ്വീകരിക്കുവാനും നിലവിൽ സാധിക്കുന്നില്ല. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. രാവിലെ 10 മണിക്കാണ് ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചത്.