കൊല്ലത്ത് വിൽപനക്ക് എത്തിച്ച പഴകിയ ഇറച്ചി പിടികൂടി…
കൊല്ലം കടയ്ക്കൽ കുമ്മിളിൽ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടലുകളിൽ അടക്കം വിൽപനയ്ക്ക് എത്തിച്ച ഇറച്ചിയാണ് നാട്ടുകാർ പിടികൂടിയത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി സുരേഷ് കുമാറാണ് കോഴിയിറച്ചി ഓട്ടോറിക്ഷയിൽ എത്തിച്ചത്.ഉടൻ തന്നെ പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് കോഴിയിറച്ചി കുഴിച്ചു മൂടി നശിപ്പിച്ചു .