സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ വാക്കേറ്റം, കത്തിക്കുത്ത്.. ഒരാൾക്ക്…
സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ വാക്കേറ്റം.ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചു. മാവൂർ ശ്മശാനം റോഡിലാണ് സംഭവം.ഒരാൾക്ക് പരിക്കേറ്റു.കുത്തേറ്റ കണ്ണൂർ സ്വദേശി ജോസഫ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി കൊല്ലം സ്വദേശി ഷാനവാസ് ഷാജഹാനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3.30-നായിരുന്നു സംഭവം.