ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം.. യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം…

കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായിരിക്കുന്നത്. പൊലീസ് ലാത്തിവീശി.

കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടക്കുകയാണ്. കൊല്ലത്ത് ചവറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡിസിസി സെക്രട്ടറി അരുണ്‍രാജിന്റെ നേതൃത്വത്തിലാണ് ഉപരോധം. ഒട്ടുമിക്ക ജില്ലകളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. ചിലയിടങ്ങളില്‍ പ്രതിഷേധം പൊലീസുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറിയിട്ടുണ്ട്.

രാത്രി വൈകിയും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനമെന്നാണ് ഈ ഘട്ടത്തില്‍ വ്യക്തമാകുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ പ്രതിഷേധം ആരംഭിച്ചത്. നാളെയും സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

Related Articles

Back to top button