എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി; ഫലം മേയിൽ

.സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾ നിർണ്ണായകമായ പൊതുപരീക്ഷകളിലേക്ക് കടക്കുകയാണ്. 2026 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ്‌മേഖലയിൽ 7 പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 386 കുട്ടികളും എസ്എസ്എൽസി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തു.

ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും എത്തിച്ചു സോർട്ടിങ് പൂർത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. 26000 അധ്യാപകരാണ് ഇൻവിജിലേഷൻ ജോലി നിർവഹിക്കുന്നത്. മൂല്യനിർണയ ക്യാംപുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. ഫലപ്രഖ്യാപനം 2026 മേയ് മൂന്നാംവാരത്തിനുള്ളിൽ നടത്തും. റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

Related Articles

Back to top button