ശ്രീനിവാസൻ വധക്കേസ്…പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ…
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.