ശ്രീതു റിമാൻഡിൽ…അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റും..

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വസുകാരിയുടെ അമ്മ ശ്രീതു റിമാൻഡിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതു റിമാൻഡിലായത്. 14 ദിവസത്തേക്ക് നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ശ്രീതുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റും.
ശ്രീതുവിനെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. ശ്രീതുവിനെ വൈദ്യ പരിശോധനയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചു. ശ്രീതുവിനെതിരെ പൊലീസിന് 10 പരാതികളാണ് ലഭിച്ചത്.

ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ഷിജുവിന്‍റെ പരാതിയിലാണ് അറസ്റ്റ്.ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഷിജു പരാതി നൽകിയത്.

Related Articles

Back to top button