വിവാദങ്ങളെ കാറ്റിൽപ്പറത്തി മുൻ ഡിജിപി ശ്രീലേഖ… മിന്നും ജയം

തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖയ്ക്ക് ജയം. ശാസ്തമം​ഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. റിട്ടയേർഡ് ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തിരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു.

Related Articles

Back to top button