ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ചു….പുതിയ നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്…

പത്തനംതിട്ട : മകരവിളക്കിൻ്റെ ഭാ​ഗമായി തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോ‌‍ർഡ്. ​​ജനുവരി 13, 14 തീയതികളിലെ സ്പോട്ട് ബുക്കിങിൻ്റെ എണ്ണമാണ് കുറച്ചത്. പതിമൂന്നാം തീയതി 5000 പേർക്കും പതിനാലാം തീയതി 1000 പേർക്കും മാത്രമെ സ്പോട്ട് ബുക്കിങ് അനുവദിക്കുകയുള്ളു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർ സന്നിധാനത്ത് തുടരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. നാളെ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും.

Related Articles

Back to top button