എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ; 20 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടിച്ചെടുത്തു

വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള എംഡിഎംഎയുമായി കായികാധ്യാപകൻ പൊലീസിന്റെ പിടിയിൽ. കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശിയായ 32 കാരൻ ചേലോടൻ മുജീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ എംഇഎസ് ആശുപത്രിക്ക് സമീപം ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 416 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരി വസ്‌തുക്കളുടെ വില ഏകദേശം 20 ലക്ഷം രൂപയാണെന്ന് അധികൃതർ അറിയിച്ചു.

പ്രതി മലപ്പുറം ഉൾപ്പെടെ സംസ്ഥാനത്തും പുറത്തുമുള്ള നിരവധി സ്കൂളുകളിൽ കായികാധ്യാപകനായി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏകദേശം ഒരു വർഷം മുമ്പാണ് ഇയാൾ ലഹരി കടത്ത് ആരംഭിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Related Articles

Back to top button