‘മെസിയുടെ പേരിൽ കായിക മന്ത്രി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു…. പി കെ ഫിറോസ്

കുറെ മാസങ്ങളായി കായിക മന്ത്രി ജനങ്ങളെ പറ്റിക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപന പ്രകാരം മെസി കേരളത്തിൽ ഇപ്പോൾ കളിക്കണം. എന്നാൽ ഇപ്പോൾ വന്ന വാർത്ത കേരളത്തിൽ മെസി കളിക്കില്ല എന്നതാണ്. നികുതി പണം കൊണ്ട് മെസിയുടെ പേരിൽ മന്ത്രി കറങ്ങിയെന്നും ഫിറോസ് വിമർശിച്ചു.
കായിക മന്ത്രി മറുപടി പറയണം. സ്പോൺസറെ എങ്ങനെ തീരുമാനിച്ചു. അതിന്റെ മാനദന്ധം എന്താണ്? എന്താണ് റിപ്പോട്ടർ ഉടമയുടെ യോഗ്യത. ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വ്യാജ രേഖ ചമച് കോടികൾ തട്ടിയ കേസിൽ പ്രതികൾ ആണ്. എസ്ബിഐ തട്ടിപ്പിൽ പ്രതി ആണ്. മുട്ടിൽ മരം മുറി കേസിൽ പ്രതികൾ ആണ്. കർഷകരെ പറ്റിച്ചു മരം മുറിച്ചു കടത്തി. മുട്ടിൽ മരം മുറി കേസിലെ പ്രതികൾ ആയത് ആണോ സ്പോൺസർഷിപ്പ് യോഗ്യതയെന്നും ഫിറോസ് ചോദിച്ചു.



