സ്കൂൾ കായികമേള.. നാളെ ഉച്ചക്ക് ശേഷം.. സ്കൂളുകൾക്ക് അവധി..

സ്കൂൾ കായികമേളയുടെ സമാപന ദിവസമായ നാളെ ഉച്ചയ്ക്ക് ശേഷം (28.10.2025) തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 നായിരുന്നു ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്.

അതേസമയം സംസ്ഥാന സ്കൂൾ അത്‍ലറ്റിക് മീറ്റിലെ ചാമ്പ്യൻമാരെ നാളെയറിയാം.. അവസാന ദിവസത്തെ പതിനാറ് ഫൈനലുകൾ ശേഷിക്കേ 190 പോയിന്‍റുമായി നിലവിലെ ചാമ്പ്യൻമാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. 167 പോയിന്‍റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.

Related Articles

Back to top button