സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചു…ഇടിയുടെ ആഘാതത്തിൽ….

യാത്രക്കാരുമായി പോയ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മുംബൈയിലെ ​ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ​ഗുഹ സന്ദർശിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് മുങ്ങുകയായിരുന്നു.

എൺപതോളം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 60 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നീല്‍കമല്‍ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നാവികസേന, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, യെല്ലോ ഗേറ്റ് പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Related Articles

Back to top button