കുറുവാസംഘത്തിനെ പിടിക്കാൻ പത്തംഗ സംഘം.. നേതൃത്വം ഡിവൈഎസ്പിക്ക്..മുഖത്ത് പരിക്കേറ്റ് ചികിത്സക്കെത്തിയവരുടെ വിവരം നൽകണമെന്ന് പൊലീസ്….
കുറുവാസംഘത്തിനെ പിടിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. റൂറൽ എത്തിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആലപ്പുഴയിലും പറവൂരിലും എത്തിയത് ഒരേ സംഘങ്ങൾ ആണോയെന്ന് പരിശോധിക്കും.
റൂറൽ എസ്പി കുറുവാ സംഘം എത്തിയെന്ന് സംശയിക്കുന്ന പ്രദേശത്ത് സന്ദർശനം നടത്തി.
അതേസമയം പുന്നപ്ര തൂക്കുകുളത്ത് യുവാവിൻ്റെ ഇടിയേറ്റ് കുറുവ സംഘത്തിലെ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ മുഖത്തെ എല്ല് പൊട്ടിയതായി സംശയം. പ്രദേശവാസിയുമായി മൽപ്പിടുത്തമുണ്ടാകുകയും ഇയാളുടെ ഇടി മുഖത്തേൽക്കുകയും ചെയ്തിട്ടുണ്ട്. തുന്നിക്കെട്ടൽ വേണ്ട മുറിവുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ മുഖത്ത് പരിക്കേറ്റ് ചികത്സയ്ക്കായി വരുന്നവരുടെ വിവരം കൈമാറാൻ ആശുപത്രികൾക്ക് പോലീസ് നിർദ്ദേശം നൽകി.