കേരളത്തിൽ എസ്‌ഐആർ അവസാന ഘട്ടത്തിലേക്ക്, ആറ് ജില്ലകളിൽ ഹിയറിങ്ങ് 100 ശതമാനം പൂർത്തിയായി

സംസ്ഥാനത്ത് വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികൾ അവസാന ഘട്ടത്തിലേക്ക്. ആറ് ജില്ലകളിൽ ഹിയറിങ്ങ് നടപടികൾ 100 ശതമാനം പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസർകോട്, പാലക്കാട് ജില്ലകളാണ് ഹിയറിങ്ങ് നടപടികൾ പൂർത്തിയാക്കിയത്. ഈ ജില്ലകൾക്കൊപ്പം 101 നിയോജക മണ്ഡലങ്ങളിലും ഹിയറിങ്ങ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തൃശ്ശൂർ (0.01%), പത്തനംതിട്ട (0.01%), വയനാട് (0.11%), കൊല്ലം (0.15%), മലപ്പുറം (0.17%), കോഴിക്കോട് (0.23%), ഇടുക്കി ( (0.74%), കണ്ണൂർ (0.75%) എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ ശേഷിക്കുന്ന ഹിയറിങ്ങിന്റെ ശതമാനക്കണക്ക്. ഈ ജില്ലകളും തൊട്ടടുത്ത ദിവസത്തോടെ നടപടികൾ പൂർത്തിയാക്കും.


