അവസാന നിമിഷ ട്വിസ്റ്റ്… സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം മാറ്റി…

സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ പറക്കല്‍ സ്പേസ് എക്‌സ് നീട്ടിവച്ചു. ഇന്ന് (ഫെബ്രുവരി 28) സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം നടത്തും എന്നാണ് സ്പേസ് എക്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 3നായിരിക്കും വിക്ഷേപണം എന്ന് കമ്പനി ട്വീറ്റ് ചെയ്തു. 

എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റാണ് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ്. പൂര്‍ണമായും പുനരുപയോഗിക്കാന്‍ ലക്ഷ്യമിടുന്ന ബഹിരാകാശ വിക്ഷേപണ വാഹനം കൂടിയാണിത്. ചൊവ്വയിലേക്ക് അടക്കമുള്ള ഭാവി ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ടാണ് ഈ ഭീമന്‍ ബഹിരാകാശ വിക്ഷേപണ വാഹനം കമ്പനി നിര്‍മിച്ചിരിക്കുന്നത്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. സൂപ്പർ ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങള്‍ ഈ വിക്ഷേപണ വാഹനത്തിനുണ്ട്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. രണ്ട് ഭാഗങ്ങളിലെയും റാപ്‌റ്റർ എഞ്ചിനുകൾ ദ്രവ രൂപത്തിലുള്ള മീഥെയിനും ദ്രാവക രൂപത്തിലുള്ള ഓക്സിജനും കത്തിച്ച് ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള ദൗത്യങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ. 

Related Articles

Back to top button