‘അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചു…അജിത് സിനിമയ്‌ക്കെതിരെ ഇളയരാജ….
അജിത് സിനിമയ്ക്കെതിരെ സംഗീത സംവിധയകാൻ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ. ഗുഡ് ബാഡ് അഗ്ളി എന്ന സിനിമയ്ക്കെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു. പകർപ്പവകാശ നിയമം ലംഘിച്ചു.
അതിനാൽ 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇളയരാജയുടെ ആവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചിത്രം റിലീസ് ചെയ്‌തത് ഏപ്രിൽ പത്തിനാണ്. യഥാർത്ഥ അവകാശികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു.