മാവേലിക്കരയിൽ അമ്മയെ തല്ലിയ മകന് കഠിന തടവും പിഴയും…. തല്ലിച്ചതച്ചത് മദ്യപിക്കാൻ പണം നൽകാത്തത്….
മാവേലിക്കര : മാതാവിനെ അതി ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച മകന് കഠിന പിഴയും. കുറത്തികാട് കുഴിക്കവല വടക്കേതിൽ തടത്തിൽ പ്രദീപ് (39) ആണ് 65കാരിയായ മാതാവിന ക്രൂരമായി മർദ്ദിച്ചത്. പ്രതിക്ക് ആറര വർഷം കഠിന തടവും ഇരുപത്താറായിരം രൂപാ പിഴയുമാണ് മാവേലിക്കര അസ്സി.സെഷൻസ് കോടതി ജഡ്ജി അമ്പിളി ചന്ദൻ പി.ബി ശിക്ഷ വിധിച്ചത്.
കുറത്തികാട് കുഴിക്കവല വടക്കേതിൽ തടത്തിൽ ബാബുവിന്റെ ഭാര്യ ജഗദമ്മയെയാണ് മകൻ ക്രൂരമായി മർദ്ദിച്ചത്. മദ്യപിക്കാൻ പണം നൽകാത്തതിൻ്റെ പേരലായിരുന്നു ആക്രമണം. മുമ്പും പ്രദീപ് മാതാവിനെ ആക്രമിച്ച കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.