മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു.. സംഭവം തിരുവനന്തപുരം…

മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. ഓമന (75) ആണ് മരിച്ചത്. മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിലാണ് ദാരുണ സംഭവം നടന്നത്.മകൻ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് പോലീസ്. അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.മണികണ്ഠന്‍റെ ആക്രമണത്തില്‍ ഓമനയുടെ ശരീരത്തിൽ നിരവധി പൊട്ടലുകളുണ്ടായിരുന്നു. നാട്ടുകാരാണ് ആക്രമണത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഓമനയെ നാട്ടുകാര്‍മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടിൽ സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.നേരത്തെയും മണികണ്ഠന്‍ അമ്മയെ ആക്രമിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മണികണ്ഠൻ തുടർച്ചയായി മദ്യപിക്കുന്നതിൽ ഓമനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. സംഭവത്തിൽ മണികണ്ഠനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Back to top button