മദ്യപിക്കാന്‍ പണം നല്‍കാത്തതിന്…മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു…

കൊല്ലം: കൊല്ലത്ത് മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. 52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന്‍ മനു മോഹന്‍ വെട്ടിയത്. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു.

മനു മോഹന്‍ മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് എത്തിയാണ് പലപ്പോഴും പ്രശ്‌നം പരിഹരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇത്തരത്തിലുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസം പരിധിവിട്ടത്.

മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ കൃഷ്ണകുമാരി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ മനുമോഹന്‍ മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാരാണ് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനു മോഹനെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button