ട്യൂഷന് പോകാൻ നിർബന്ധിച്ചു.. പ്രമുഖ ടെലിവിഷൻ താരത്തിന്റെ മകൻ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി…
ട്യൂഷൻ ക്ലാസിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് 14കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.പ്രമുഖ ഹിന്ദി-ഗുജറാത്തി നടി ആരതി മഖ്‌വാനയുടെ മകനാണ് മരിച്ചത്. മുംബൈ കാന്തിവലിയിലെ 57 നില കെട്ടിടത്തിലെ 51-ാം നിലയിൽ നിന്നാണ് ചാടിയത്.അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് കുട്ടി ചാടി മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുടുംബത്തിന്റെ മൊഴിയെടുത്തതിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും പൊലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞതിനുശേഷം മകനൊപ്പം ഫ്ലാറ്റിൽ കഴിയുകയായിരുന്നു നടി. മരിച്ച കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.