മകൻ എൽഡിഎഫ് സ്ഥാനാർത്ഥി…അച്ഛനെ ഐഎൻടിയുസി തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കി…
വയനാട് മുള്ളന്‍കൊല്ലിയില്‍ മകന് എൽഡിഎഫ് സ്ഥാനാർത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ ഐഎൻടിയുസി തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്ന് പരാതി. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി ആര് വിഷ്ണുവിന്റെ പിതാവാണ് തൊഴിൽ വിലക്ക് നേരിടുന്നതായി പരാതി ഉയർത്തിയത്.
ഐഎന്‍ടിയുസി യൂണിയന് തൊഴിലാളിയായ രാജനെയാണ് നേതൃത്വം വിലക്കിയത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റാണ് വിഷ്ണു. ലോഡിങ് തൊഴിലാളിയായ രാജന് ജോലിക്കെത്തിയപ്പോള്‍ തടയുകയായിരുന്നു.



