ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകന് അറസ്റ്റില്‍…
ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകന് അറസ്റ്റില്‍. മലപ്പുറം ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുല്‍ സമദിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യാപിതാവ് അബ്ദുല്ലയെയാണ് ഇയാള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. രാമംകുത്ത് റോഡില്‍ ചേനാംപാറയിലാണു സംഭവം.
അബ്ദുല്ല ഓടിച്ചിരുന്ന ബൈക്കില്‍ അബ്ദുല്‍ സമദ് കാര്‍ ഇടിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്നു തെറിച്ചുവീണ അബ്ദുല്ലയെ വീണ്ടും ഇടിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.ഭാര്യ തന്നോടൊപ്പം താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുല്ലയാണ് എന്ന ധാരണയാണ് അബ്ദുല്‍ സമദിന്റെ വിരോധത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു.