മദ്യപിച്ച് ബഹളമുണ്ടാക്കി.. അച്ഛൻ മകനെ വെട്ടിക്കൊന്നു… സംഭവം….
അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി.പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം.സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു കൊലപാതകം. ശിവൻ ഒളിവിലാണ്.
കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് കൊലപ്പെട്ട സിജിൽ. കൊടുന്തരപ്പുള്ളിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജിൽ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന് രക്ഷിക്കാനായില്ല.




