പരസ്യമായി തമ്മിൽതല്ലി ആലപ്പുഴ സ്വദേശിയായ സൈനികനും പൊലീസ് ഉദ്യോഗസ്ഥനും… പരിക്കേറ്റിട്ടും ഇരുവർക്കും..

പരസ്യമായി തമ്മിൽതല്ലി സൈനികനും പൊലീസ് ഉദ്യോഗസ്ഥനും. ഈ മാസം 26ന് കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ സൈനികനും കോട്ടയത്തെ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തമ്മിലാണ് സംഘർഷമുണ്ടായത്. തർക്കം മൂത്തതോടെ ട്രെയിനിനുള്ളിലും പ്ലാറ്റ്ഫോമിലും ഇരുവരും ഏറ്റുമുട്ടുകയായിരുന്നു.
26ന് വൈകിട്ട് മൂന്നരയോടെ കേരള എക്സ്പ്രസിനുള്ളിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും ചങ്ങനാശേരിയിൽനിന്നാണ് ട്രെയിനിൽ കയറിയത്. ഇതിനിടെ, ആലപ്പുഴ ചെന്നിത്തല സ്വദേശിയായ സൈനികനുമായി തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അടി പൊട്ടി.
ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഇരുവരും പുറത്തിറങ്ങി അടി തുടർന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തും കുട്ടിക്കും പരുക്കേറ്റു. സൈനികന്റെ ചെവിക്കും ഗുരുതര പരുക്കുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും പരുക്കുണ്ടെങ്കിലും ആർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തില്ല.



