ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍.. 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്….

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് 1600 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു കുടിശ്ശിക അടക്കം രണ്ടുമാസത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകളിലും സഹകരണസംഘം ജീവനക്കാര്‍ നേരിട്ട് വീട്ടിലും എത്തിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്.

ഒരാഴ്ച കൊണ്ട് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ ആണ് ധനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുടിശ്ശികയില്‍ ഒരു ഗഡു കൂടിയാണ് ഇനി ശേഷിക്കുന്നത്.ഈ സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്.

Related Articles

Back to top button