മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയ്യപ്പശാപമുണ്ട്.. പാലക്കാട്ടെ ജ്യോത്സ്യന്‍ പരിഹാരം നിര്‍ദേശിച്ചു’.. ആഗോള അയ്യപ്പ സംഗമം ഇത് ഒഴിവാക്കാൻ…
മുഖ്യമന്ത്രിയുടെ കുടുംബത്തിന് വലിയ അയ്യപ്പശാപമുണ്ടെന്നും ഇത് ഒഴിവാക്കാനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.പാലക്കാട്ടുനിന്നുപോയ ജ്യോത്സ്യന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പരിഹാരക്രിയകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒറ്റപ്പാലത്ത് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഈ കാര്യം പറഞ്ഞത്.
പാലക്കാട്ടുനിന്നുപോയ ജ്യോത്സ്യന്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പരിഹാരക്രിയകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.