എസ്എന്‍ഡിപി ദുഃഖത്തിലാണ്…മലപ്പുറം ഒരു മതത്തിനും സ്വന്തമല്ല…വെളളാപ്പളളി

ആലപ്പുഴ: മലപ്പുറം ഒരു മതത്തിനും സ്വന്തമല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രതിഷേധിച്ച സംഘടനയാണ് എസ്എന്‍ഡിപി എന്നും എന്‍എസ്എസും ക്രിസ്ത്യാനികളും അന്ന് മിണ്ടിയില്ലെന്നും വെളളാപ്പളളി പറഞ്ഞു. മുസ്‌ലിം ലീഗിനൊപ്പം താന്‍ അണ്ണന്‍ തമ്പി ആയി നടന്നതാണെന്നും അവര്‍ അവരുടെ കാര്യം സാധിച്ച് കടന്നുപോയെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാരിന് അസാധ്യ ഇച്ഛാശക്തിയാണെന്നും കണ്ടവന്റെ കയ്യില്‍ നിന്ന് കടംവാങ്ങിയാണെങ്കിലും നമുക്ക് വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ ചിലര്‍ വര്‍ഗീയവാദി എന്ന് വിളിക്കുന്നു. എസ്എന്‍ഡിപി സാമൂഹിക സത്യങ്ങള്‍ വിളിച്ചുപറയും. മതനിരപേക്ഷമാണ് ഈഴവ സമുദായം. മുതലാക്കല്‍ സ്വഭാവം എസ്എന്‍ഡിപിയ്ക്ക് ഇല്ല. ഒന്‍പത് എംപിമാരുണ്ട്. ഈഴവനും പട്ടികജാതിക്കാരനുമില്ല. അധികാരത്തില്‍ അധസ്ഥിതരും വരേണ്ടേ? എസ്എന്‍ഡിപിക്ക് പരിഗണനയും പരിരക്ഷയും വേണം. എസ്എന്‍ഡിപി ദുഃഖത്തിലാണ്’, വെളളാപ്പളളി നടേശന്‍ പറഞ്ഞു.

Related Articles

Back to top button