SNDP പൂർണമായും പിന്തുണയ്ക്കുന്നു, സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം’… വെള്ളാപ്പള്ളി നടേശൻ

സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ്‌ പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

നിലമ്പൂർ തെരഞ്ഞെടുപ്പ് സീറ്റ് യുഡിഎഫിന്റേത്, അവർ ജയിച്ചു.ഈ ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം,അത് അംഗീകരിക്കണം. എൽഡിഎഫ് തോറ്റു എന്ന് പറയാനാവില്ല. നല്ല വോട്ട് നേടി. ലീഗ് കോൺഗ്രസും ഒരുമിച്ച് നിന്നു. അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞു. ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാൻ ആവില്ല. അൻവർ പാർടിക്ക് വിധേയമായാൽ എടുക്കാമെന്നാണ് കോൺഗ്രസ്സ് നിലപാട് മികച്ചത്.

Related Articles

Back to top button