സെക്രട്ടറിയേറ്റില്‍ പാമ്പിൻറെ വിളയാട്ടം… ഇന്നുമാത്രം രണ്ടുതവണ പാമ്പിനെ കണ്ടു…

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്. ഇന്ന് രണ്ടാമത്തെ തവണയാണ് പാമ്പിനെ കാണുന്നത്. പഴയ നിയമസഭാ മന്ദിരത്തിലാണ് തുടര്‍ച്ചയായി പാമ്പിനെ കാണുന്നത്. ഇന്ന് രാവിലെ കണ്ടെത്തിയ പാമ്പിനെ ജീവനക്കാര്‍ അടിച്ചുകൊല്ലുകയായിരുന്നു.

കഴിഞ്ഞ ആഴ്ച സെക്രട്ടറിയേറ്റിലെ മെയിന്‍ ബ്ലോക്കില്‍ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമിടയില്‍ പാമ്പിനെ കണ്ടിരുന്നു. ജീവനക്കാര്‍ ഉപയോഗിക്കുന്ന വാഷ് ബെയ്‌സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. ജീവനക്കാര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും അന്ന് സാധിച്ചിരുന്നില്ല.

പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസിലാണ് ഇന്ന് രാവിലെ പത്തേകാലോടെ പാമ്പിനെ കണ്ടത്. ജീവനക്കാര്‍ പരിഭ്രാന്തരായതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്യത്തില്‍ എത്തിയ ജീവനക്കാരാണ് പാമ്പിനെ അടിച്ചു കൊന്നത്.

Related Articles

Back to top button