ഉച്ചയ്ക്ക് ഒരു മണിയോടെ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു അതിഥി… പരിഭ്രാന്തി.. പിടികൂടിയത്…

ഗുരുവായൂർ ക്ഷേത്രനടയിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. തെക്കേ നടയിലെ കൂവളത്തിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. ദർശനത്തിനും പ്രസാദം വാങ്ങാനുമായി ഭക്തർ വരിനിൽക്കുന്നതിന് വശത്തുകൂടെയാണ് പാമ്പ് ഇഴഞ്ഞ് പോയത്. ഭക്തർ പരിഭ്രമിച്ചതോടെ അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫീസർ എം സച്ചിദാനന്ദന്‍റെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി.

ഏകാദശി വിളക്ക് നടക്കുന്നതിനാലും അവധി ദിവസമായതിനാലും ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്നു. ദേവസ്വം അധികൃതർ വിവരമറിയിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് വോളണ്ടിയർ പ്രബീഷ് ഗുരുവായൂർ എത്തി പാമ്പിനെ പിടികൂടി. വിഷമില്ലാത്ത വെള്ളിവരയൻ ഇനത്തിൽപ്പെട്ട പാമ്പാണിതെന്ന് പ്രബീഷ് പറഞ്ഞു. തിടപ്പള്ളിയിലേക്ക് കൊണ്ടുവന്ന ചകിരിയോടൊപ്പമാണ് പാമ്പ് എത്തിയതെന്ന് കരുതുന്നു. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

Related Articles

Back to top button