ശബരിമല സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി…

സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ വനപാലകരെത്തി പിടികൂടി.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സന്നിധാനം ഗോശാലയ്ക്ക് സമീപത്ത് നിന്നുമാണ് പാമ്പിനെ പിടികൂടിയത്.
ഗോശാലയ്ക്ക് സമീപത്തെ റോഡിനോട് ചേർന്ന് പാമ്പിനെ കണ്ട ദേവസ്വം താൽക്കാലിക ജീവനക്കാർ ബഹളം വെച്ചു. ഇതോടെ പാമ്പ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പി.വി.സി പൈപ്പിനുള്ളിൽ ഒളിച്ചു.
തുടർന്ന് വിവരം അറിഞ്ഞെത്തിയ വനപാലക സംഘം ഏറെ പണിപ്പെട്ട് പാമ്പിനെ പിടികൂടിയത്.

Related Articles

Back to top button