അർദ്ധരാത്രിയിൽ വീട്ടുപറമ്പിൽ പ്രതീക്ഷിക്കാത്ത അതിഥി… ഒടുവിൽ…
കൂറ്റനാട്- നാഗലശ്ശേരിയിൽ വീട്ടുപറമ്പിൽ നിന്നും മലമ്പാമിനെ പിടികൂടി. കള്ളിവളപ്പിൽ റോഡിൽ ചിറ്റിലങ്ങാട്ട് കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരൻ സുധീഷ് ആണ് മലമ്പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതോടെ സുധീഷിനെ വിവരം അറിയിക്കുകയായിരുന്നു. സാഹസികമായാണ് മലമ്പാമ്പിനെ പിടികൂടിയത്