ഒന്നിനുപുറകെ ഒന്നായി പാമ്പ് കടിച്ചത് അഞ്ചുപേരെ..അമ്മയ്ക്കും മക്കൾക്കും ദാരുണാന്ത്യം..സർപ്പത്തിൻ്റെ ‘പ്രതികാര’മെന്ന് നാട്ടുകാർ..

മൂന്ന് ദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റത് അഞ്ചോളംപേർക്ക്.ഇതോടെ ഭീതിയിലാണ് ഒരു ഗ്രാമം.കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരെ പാമ്പ് കടിച്ചതിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച വീടിൻ്റെ തറയിൽ ഉറങ്ങുകയായിരുന്ന ഒരു സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളെയും പാമ്പ് കടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഹാപൂരിലെ ബഹാദൂർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ പൂനം മക്കളായ സാക്ഷി, തനിഷ്‌ക് എന്നിവരാണ് മരിച്ചത്. മൂവരുടെയും അന്ത്യകർമങ്ങൾ നടത്തിയ ശേഷം ഗ്രാമവാസികൾ മടങ്ങിയെത്തിയപ്പോൾ രാത്രി തന്നെ അതേ ഗ്രാമത്തിലെ മറ്റൊരു യുവാവിനെ പാമ്പ് കടിച്ചു.

പാമ്പുകടിയേറ്റ് അബോധാവസ്ഥയിലായ യുവാവിനെ ഉടൻ തന്നെ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. ഈ യുവാവ് മരണവുമായി മല്ലിടുകയാണ്. ഇതോടെ പാമ്പിനെ പിടിക്കാൻ വനംവകുപ്പിൻ്റെ അഞ്ച് സംഘങ്ങൾ ഗ്രാമത്തിൽ എത്തി. എന്നാൽ, ഇതിനെല്ലാം ഇടയിൽ ബുധനാഴ്ച ഗ്രാമത്തിൽ മറ്റൊരു സ്ത്രീക്ക് കൂടി പാമ്പ് കടിയേറ്റെന്ന വാർത്ത ഗ്രാമവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

ഗ്രാമത്തിൽ വിഷപ്പാമ്പുകളുടെ ന്നിധ്യമുണ്ട് എന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. സന്ധ്യ മയങ്ങുമ്പോൾ തന്നെ ഈ പാമ്പുകൾ അതിൻ്റെ മാളത്തിൽ നിന്ന് പുറത്തുവന്ന് ഗ്രാമവാസികളെ ഇരയാക്കുമെന്ന് വിശ്വാസവും ഇവിടുത്തെ ജനങ്ങളിലുണ്ട്. അതാണവരെ കൂടുതലും ഭീതിയിലാക്കുന്നത്. ഗ്രാമത്തിലെ ജനങ്ങൾ വിശ്വസിക്കുന്നതും പറയുന്നതും പ്രദേശത്ത് സർപ്പത്തിൻ്റെ ‘പ്രതികാരം’ കാണപ്പെടുന്നു എന്നാണ്.എന്തായലും നിലവിൽ പാമ്പിനെ പിടികൂടാൻ വനംവകുപ്പ് നിരവധി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Related Articles

Back to top button