സെക്രട്ടറിയേറ്റിൽ വെച്ച്.. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു…

സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്.

ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.അതേസമയം കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ ഫയലുകൾക്കിടയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ ജലവിഭവവകുപ്പിന്റെ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

Related Articles

Back to top button