സ്മൃതി മന്ദാന-പലാഷ് മുച്ചല്‍ വിവാഹ തീയതി.. ഒടുവില്‍ പ്രതികരിച്ച് സഹോദരന്‍…

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷ് മുച്ചലുമായുള്ള വിവാഹം ഈ മാസം 7ന് നടക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സഹോദരന്‍ ശ്രാവണ്‍ മന്ദാന. കഴിഞ്ഞ മാസം 23ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന്‍റെ അരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പിന്നാലെ പലാഷ് മുച്ചലിന്‍റെ വഴിവിട്ട ബന്ധങ്ങളാണ് വവാഹം മാറ്റിവെക്കാന്‍ കാരണമായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ഇതിനോടൊന്നും ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിരുന്നില്ല.

വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതിയും ഇന്ത്യൻ ടീമിലെ സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതിനിടെയാണ് സ്മൃതിയുടെ വിവാഹം ഡിസംബര്‍ ഏഴിന് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്നും സ്മൃതിയുടെ സഹോദരന്‍ ശ്രാവൺ മന്ദാന പറഞ്ഞു.,

ഇപ്പോള്‍ പ്രചരിക്കുന്ന തീയതികളെല്ലാം തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ശ്രാവണ്‍ പറഞ്ഞു.അരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടെങ്കിലും സ്മൃതി-പലാഷ് വിവാഹത്തെക്കുറിച്ച് ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button