അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതോടെ ജനങ്ങൾ വലയുന്നു. വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ഡിസംബർ 15 തിങ്കളാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഗുരുതരമോ ആയി താഴ്ന്നിരുന്നു. നഗരവും പരിസര പ്രദേശങ്ങളും ഇടതൂർന്ന വിഷ പുകമഞ്ഞിൽ മുങ്ങിയ സ്ഥിതിയാണ്.
നേരത്തെ 9 വരെയുള്ള ക്ലാസുകൾ ഹൈബ്രിഡ് മോഡിലേക്ക് മാറ്റിയിരുന്നു. വായു മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനയാണുള്ളത്. പാർലമെന്റിൽ ഇന്നും വായു മലിനീകരണം ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും.



