കാൽ വഴുതി കനാലിൽ വീണു…ചികിത്സയിലിരിക്കെ മരിച്ചു…

തിരുവനന്തപുരം: നടന്ന് പോകവെ അബദ്ധത്തില്‍ കനാലില്‍ വീണ് പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി നെല്ലിവിളയില്‍ മാവുവിള വീട്ടില്‍ എസ് രാജന്‍(60) ആണ് മരിച്ചത്.കഴിഞ്ഞ നവംബര്‍ 27ന് രാവിലെ പതിനൊന്ന് മണിയോടെയാണ് രാജന്‍ അബദ്ധത്തില്‍ കനാലില്‍ വീണത്. വെങ്ങാനൂര്‍ മുള്ളുവിളയില്‍ കൃഷിയിടങ്ങളിലേക്ക് വെള്ളമൊഴുക്കുന്നതിനായി ഒരു കനാല്‍ നിര്‍മ്മിച്ചിരുന്നു. ഇതിലേക്കാണ് രാജന്‍ വീണത്. അപകടത്തില്‍ നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച രാവിലെ പത്ത് മണിയോടെ മരിച്ചു.



