കൊവിഡ് -19… ഒരാഴ്ചയ്ക്കിടെ നേരിയ വർധനവ്…

കൊവിഡ് -19 കേസുകളിൽ നേരിയ വർധനവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായാണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആശങ്കാജനകമായ പ്രവണതകളോ പുതിയ വകഭേദങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് -19 കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ഇന്ത്യയിലും, പ്രത്യേകിച്ച് കേരളം, തമിഴ്‌നാട്, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അണുബാധകളുടെ വർദ്ധനവ് കാണാൻ തുടങ്ങിയിട്ടുണ്ട്. മുൻ തരംഗങ്ങളെ അപേക്ഷിച്ച് മൊത്തത്തിലുള്ള കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

2021-2022 ൽ ലോകത്തെ മുഴുവൻ ബാധിച്ച ഒമിക്രോൺ വകഭേദത്തിന്റെ വിവിധ പിൻഗാമികളാണ് ഹോങ്കോങ്ങ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ കേസുകളുടെ വർദ്ധനവിന് കാരണമായിരിക്കുന്നത്. ഹോങ്കോങ്ങിലെ വകഭേദം NB.1.8.1 ആണ്. ഇത് XDV, JN.1 എന്നിവയുടെ സംയോജനമാണ്…- പൂനെയിലെ ബിജെ മെഡിക്കൽ കോളേജിലെ പ്രൊഫസറും മൈക്രോബയോളജി മേധാവിയുമായ രാജേഷ് കാര്യകാർട്ടെ പറഞ്ഞു. അണുബാധകളുടെ തീവ്രത കുറയുകയും കൊവിഡ്-19 പരിശോധനയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തതോടെ ജീനോമിക് നിരീക്ഷണം കുറഞ്ഞുവെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button