രാത്രി പാലുകൊടുത്ത് ഉറങ്ങി, രാവിലെ കുഞ്ഞിന് അനക്കമില്ല…..
മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരണപ്പെട്ടത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.



