കെ.ജെ.ഷൈനിനെതിരായ അപവാദപ്രചരണം….ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ അപവാദപ്രചരണത്തിൽ, ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി. എറണാകുളം സെഷൻസ് കോടതിയാണ്‌ റിപ്പോർട്ട് തേടിയത്. അതേസമയം കെ ജെ ഷൈൻ നൽകിയ പരാതിയിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്തതിന് പിന്നാലെ ഫോണുകൾ പിടിച്ചെടുത്ത് അന്വേഷണസംഘം.

കെഎം ഷാജഹാന്റെ വീഡിയോ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സി കെ ഗോപാലകൃഷ്ണൻ മുൻ‌കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യ അപേക്ഷയിലാണ് കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയത്.

ഗോപാലകൃഷ്ണന്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കോടതി നടപടികൾ നിരീക്ഷിച്ചശേഷം അന്വേഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം താൻ നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്ന് വൈപ്പിൻ എംഎൽഎ കെൻ ഉണ്ണി കൃഷ്ണൻ പ്രതികരിച്ചു.

Related Articles

Back to top button